Showing posts with label 03/04/13: 00:00. Show all posts
Showing posts with label 03/04/13: 00:00. Show all posts

Tuesday, 2 April 2013

ജന്മദിനാശംസകൾ

ജന്മദിനാശംസകൾ 

പ്രിയനെ
അവഗണനയുടെ പുതപ്പിൽ മൂടി കരഞ്ഞുറങ്ങുമ്പോൾ എന്നും കാണുമായിരുന്നു ഞാൻ എന്നെ മാറോട് ചേർത്ത് പ്രണയത്തിന്റെയും കാമത്തിന്റെയും അപരിചിത വഴികളിലൂടെ  പറന്നു നടക്കുന്ന ഒരു ദേവകിന്നരനെ.
കാലം സമയം തീർത്ത  മതിലിന്നപ്പുറത്തു നിന്നും നിൻ  കൈകൾ  നീണ്ടപ്പോൾ കരുതിയതെ ഇല്ല , കാലതിവർത്തിയാം പ്രണയമാണ് നീയെന്ന്.

എന്റെ  ജീവനിൽ ആശ്ചര്യമായി എത്തി അലിഞ്ഞുചേർന്ന്  പുനർജ്ജനി തന്ന നിനക്ക്  ഞാൻ എന്ത് തന്നലാണ് മതിയാവുക? ഏതു വരികളിൽ  പകർത്താനാണ്‌ എൻറെ സ്നേഹം, നന്ദി?

ആദ്യ ജന്മദിനത്തിൽ ... പുകമണം മാഞ്ഞ(?) ചുണ്ടിലൊരു ചക്കരയുമ്മ :)