Thursday 23 May 2013

നിന്നെ കാണാതെ പൊയിരുന്നുവെങ്കിൽ 
പ്രണയത്തിന്റെ താഗ്യോജ്വല മുഖങ്ങൾ എനിക്ക് നഷ്ടമായേനേ
സ്നേഹത്തിന്റെ തീവ്രമഴക കിട്ടാതെ പൊയേനേ .....
എത്ര മനസ്സുകളിൽ കയറി ഇറങ്ങിയാലാണോമനേ ..
നിന്നെ പൊലൊരുത്തിയേ കാണുക

Wednesday 8 May 2013

ഒരു മയിൽപ്പീലി, ഒരു കോലകുഴല്വിളി
വെണ്ണമണമോടൊരാലിംഗനം.

കൃഷ്ണനാട്ടം മനതാരിലേറുമ്പൊള്
 ദൂരെയാ ആല്മരചോട്ടില്എന്റെ  കണ്ണനും ഞാനും.

നിന്റെ അധരങ്ങളിലൂടെയെ ഞാന്ചെമ്പകപട്ടുടുക്കാറുള്ളു  !

Monday 15 April 2013

വിഷുകൈനീട്ടം .....


നിറപൗര്‍ണമിയില്‍ , കണിയൊരുക്കങ്ങളില്‍
നിന്റെ മിഴിത്തടം ഇനി നിറയില്ലെന്ന വാക്ക് ....!
നി പ്രണയിച്ച കണ്ണന്റെ,  നിറം ചാര്‍ത്തിയ രൂപം-
കണ്ട് പുതുവര്‍ഷം പിറക്കുമ്പൊള്‍ നിന്നെ
പിരിയില്ലെന്ന് ഹൃദയം .....
കണ്ണേ ..... കണിപൂത്ത് നിന്ന പുലരിയില്‍
നാം ഒരുമിച്ച് തീര്‍ത്ത വിളക്ക് , ചെര്‍ന്നിരുന്ന നിമിഷം
ഒരെ പ്രാര്‍ത്ഥന , നെറ്റിത്തടത്തിലെ ഭസ്മം , മിഴിയുറ്റിയ തുള്ളി ...
ഇനിയുമൊരായിരം കണിപൂക്കളാല്‍ നമ്മുടെ പ്രണയയാത്ര ..

Wednesday 10 April 2013

എന്നിട്ടും ...


ഒരു മിഴിയടയലില്‍ പൊലും
നിന്നെ നഷ്ടപെടാതിരിക്കാനാണ്
ഞാന്‍ ഉറങ്ങാതിരുന്നത് ..............!
എന്നിട്ടും ഇന്നലെ നി പരിതപിച്ചത്
കിനാവില്‍ പൊലും നിന്നെ തേടുന്നില്ലെന്ന് ...!


മനമാകെ പൂത്തുലഞ്ഞു നിൽക്കയാണ്‌ നീ  .. !

മീനചൂട് താങ്ങുമോ, എന്ന സംശയരോഗത്തിനടിപ്പെട്ട്

ചികിത്സയിലാണെന്നിലെ പ്രണയിനി.

Tuesday 2 April 2013

ജന്മദിനാശംസകൾ

ജന്മദിനാശംസകൾ 

പ്രിയനെ
അവഗണനയുടെ പുതപ്പിൽ മൂടി കരഞ്ഞുറങ്ങുമ്പോൾ എന്നും കാണുമായിരുന്നു ഞാൻ എന്നെ മാറോട് ചേർത്ത് പ്രണയത്തിന്റെയും കാമത്തിന്റെയും അപരിചിത വഴികളിലൂടെ  പറന്നു നടക്കുന്ന ഒരു ദേവകിന്നരനെ.
കാലം സമയം തീർത്ത  മതിലിന്നപ്പുറത്തു നിന്നും നിൻ  കൈകൾ  നീണ്ടപ്പോൾ കരുതിയതെ ഇല്ല , കാലതിവർത്തിയാം പ്രണയമാണ് നീയെന്ന്.

എന്റെ  ജീവനിൽ ആശ്ചര്യമായി എത്തി അലിഞ്ഞുചേർന്ന്  പുനർജ്ജനി തന്ന നിനക്ക്  ഞാൻ എന്ത് തന്നലാണ് മതിയാവുക? ഏതു വരികളിൽ  പകർത്താനാണ്എൻറെ സ്നേഹം, നന്ദി?

ആദ്യ ജന്മദിനത്തിൽ ... പുകമണം മാഞ്ഞ(?) ചുണ്ടിലൊരു ചക്കരയുമ്മ :)

ഞാന്‍ മീര.


അവനിൽ പിറന്ന മീര

ദ്വാപരയുഗത്തിലെപ്പൊഴോ ഹൃത്തിലേറ്റിയ 

മോഹാംശങ്ങളേ  പല വാക്കിന്റെ  ഖഡ്ഗമാലേ 
നിണം നീട്ടി ഇന്നിലേക്ക് തെറുപ്പിച്ച് 
പേരു നല്‍കി , തിരിഞ്ഞ് നടപ്പത് നീയേ .. കണ്ണാ ....... ഞാന്‍ മീര ...!

ഒരൊറ്റ മിഴിയനക്കം 
കോലകുഴലിന്റെ മധുരാരവം 
തുളസികതിര്‍മണമോടൊരാലിംഗനം ....
കണ്ണാ .... നീ നല്‍കാത്തത് തന്നെയെന്റെ മോഹവും ..!


*****

അവളിൽ പിറന്ന മീര 

ഗതകാലം പേക്കിനാവായി പോലും എന്നിലില്ലെങ്കിലും  മീരേ 
സപത്നിയാം നീ അറിയുക നമ്മിലെ സാമ്യാന്തരം.

നീ ഉപേക്ഷിച്ച സൗഭാഗ്യങ്ങൾ 
ഞാൻ ഉപേക്ഷിച്ച  തീപെയ്ത ദിനങ്ങൾ ..
നമ്മുടെ പ്രണയം നുരഞ്ഞ മാറിൽ ആഞ്ഞു കൊത്തിയ പാതാളനാഗങ്ങൾ 

നീ ഈരേഴുലകത്തും പുകൾപെറ്റ അനശ്വര മീര 
ഞാൻ  കണ്ണനായി  പിറന്ന അവൻ മാത്രമറിഞ്ഞ നശ്വര മീര