Tuesday, 2 April 2013

ഞാന്‍ മീര.


അവനിൽ പിറന്ന മീര

ദ്വാപരയുഗത്തിലെപ്പൊഴോ ഹൃത്തിലേറ്റിയ 

മോഹാംശങ്ങളേ  പല വാക്കിന്റെ  ഖഡ്ഗമാലേ 
നിണം നീട്ടി ഇന്നിലേക്ക് തെറുപ്പിച്ച് 
പേരു നല്‍കി , തിരിഞ്ഞ് നടപ്പത് നീയേ .. കണ്ണാ ....... ഞാന്‍ മീര ...!

ഒരൊറ്റ മിഴിയനക്കം 
കോലകുഴലിന്റെ മധുരാരവം 
തുളസികതിര്‍മണമോടൊരാലിംഗനം ....
കണ്ണാ .... നീ നല്‍കാത്തത് തന്നെയെന്റെ മോഹവും ..!


*****

അവളിൽ പിറന്ന മീര 

ഗതകാലം പേക്കിനാവായി പോലും എന്നിലില്ലെങ്കിലും  മീരേ 
സപത്നിയാം നീ അറിയുക നമ്മിലെ സാമ്യാന്തരം.

നീ ഉപേക്ഷിച്ച സൗഭാഗ്യങ്ങൾ 
ഞാൻ ഉപേക്ഷിച്ച  തീപെയ്ത ദിനങ്ങൾ ..
നമ്മുടെ പ്രണയം നുരഞ്ഞ മാറിൽ ആഞ്ഞു കൊത്തിയ പാതാളനാഗങ്ങൾ 

നീ ഈരേഴുലകത്തും പുകൾപെറ്റ അനശ്വര മീര 
ഞാൻ  കണ്ണനായി  പിറന്ന അവൻ മാത്രമറിഞ്ഞ നശ്വര മീര 



3 comments:

  1. നീ ഈരേഴുലകത്തും പുകള്‍പെറ്റ അനശ്വര മീര
    ഞാന്‍ കണ്ണനായി പിറന്ന അവള്‍ മാത്രമറിഞ്ഞ നശ്വര മീര .....!
    ബ്യൂട്ടിഫുള്‍ ലൈന്‍സ് ............ എന്നേ പ്രണയിപ്പിച്ച് കൊല്ലും ....
    എനിക്കിടക്ക് ബളൊക്ക് ലെട്ടേര്‍സ് വരുന്നു ചില വാക്കുകള്‍ ...
    ചിന്തകളുടെ അപാരത , സുന്ദരം കേട്ടൊ ഈ എഴുത്ത് ..
    ഏറേ ഇഷ്ടം ..

    ReplyDelete
  2. നന്ദി സുഹൃത്തേ... അവന്റെ വരികളുടെ ചുവടുപിടിച്ച് എഴുതുന്നതാണ് ..
    അവനെ അറിയിച്ചോളാം ഒരു പുതിയ സുഹൃത്തിനെക്കുറിച്ച്‌

    ReplyDelete
  3. This comment has been removed by the author.

    ReplyDelete