Tuesday 2 April 2013

ജന്മദിനാശംസകൾ

ജന്മദിനാശംസകൾ 

പ്രിയനെ
അവഗണനയുടെ പുതപ്പിൽ മൂടി കരഞ്ഞുറങ്ങുമ്പോൾ എന്നും കാണുമായിരുന്നു ഞാൻ എന്നെ മാറോട് ചേർത്ത് പ്രണയത്തിന്റെയും കാമത്തിന്റെയും അപരിചിത വഴികളിലൂടെ  പറന്നു നടക്കുന്ന ഒരു ദേവകിന്നരനെ.
കാലം സമയം തീർത്ത  മതിലിന്നപ്പുറത്തു നിന്നും നിൻ  കൈകൾ  നീണ്ടപ്പോൾ കരുതിയതെ ഇല്ല , കാലതിവർത്തിയാം പ്രണയമാണ് നീയെന്ന്.

എന്റെ  ജീവനിൽ ആശ്ചര്യമായി എത്തി അലിഞ്ഞുചേർന്ന്  പുനർജ്ജനി തന്ന നിനക്ക്  ഞാൻ എന്ത് തന്നലാണ് മതിയാവുക? ഏതു വരികളിൽ  പകർത്താനാണ്എൻറെ സ്നേഹം, നന്ദി?

ആദ്യ ജന്മദിനത്തിൽ ... പുകമണം മാഞ്ഞ(?) ചുണ്ടിലൊരു ചക്കരയുമ്മ :)

2 comments:

  1. ആഹാ , ഇന്നെന്റെയും ജന്മദിനമാണല്ലൊ .......... ആരാ ഇത് ആളു ..?
    എന്തായാലും വരികള്‍ പ്രണയാദ്രം ..
    എനിക്കേറെ ഇഷ്ടം ഈ പേര് .. നിള ...
    ഇനിയൊരു ജന്മമുണ്ടേല്‍ മകള്‍ക്ക് പേരായി വരണം ..
    എനിക്കും അവള്‍ക്കുമിടയില്‍ പിറക്കുന്ന നക്ഷ്ത്ര കുഞ്ഞിന്
    നാം കണ്ടെത്തിയ പേരും ഇതായിരുന്നു .............
    " ആളേ അറിയുവാന്‍ താല്പര്യമുണ്ട് "

    ReplyDelete
  2. അത്ഭുതമായിരിക്കുന്നല്ലോ അത് . ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ.
    അടുത്ത ജന്മം ഒരു മിഥ്യ മാത്രമാണ്.
    ഞാനോ, ഞാൻ "ഇവിടെ അമ്ബാടിത്താൻ ഒരുകോണിൽ അരിയമണ്‍ കുടിലിൽ ഞാൻ മെവുമൊരു പാവം ..കൃഷ്ണ... നീയെന്നെ അറിയില്ല "

    ReplyDelete