നിറപൗര്‍ണമിയില്‍ , കണിയൊരുക്കങ്ങളില്‍
നിന്റെ മിഴിത്തടം ഇനി നിറയില്ലെന്ന വാക്ക് ....!
നി പ്രണയിച്ച കണ്ണന്റെ, നിറം ചാര്‍ത്തിയ രൂപം-
കണ്ട് പുതുവര്‍ഷം പിറക്കുമ്പൊള്‍ നിന്നെ
പിരിയില്ലെന്ന് ഹൃദയം .....
കണ്ണേ ..... കണിപൂത്ത് നിന്ന പുലരിയില്‍
നാം ഒരുമിച്ച് തീര്‍ത്ത വിളക്ക് , ചെര്‍ന്നിരുന്ന നിമിഷം
ഒരെ പ്രാര്‍ത്ഥന , നെറ്റിത്തടത്തിലെ ഭസ്മം , മിഴിയുറ്റിയ തുള്ളി ...
ഇനിയുമൊരായിരം കണിപൂക്കളാല്‍ നമ്മുടെ പ്രണയയാത്ര ..