Monday 15 April 2013

വിഷുകൈനീട്ടം .....


നിറപൗര്‍ണമിയില്‍ , കണിയൊരുക്കങ്ങളില്‍
നിന്റെ മിഴിത്തടം ഇനി നിറയില്ലെന്ന വാക്ക് ....!
നി പ്രണയിച്ച കണ്ണന്റെ,  നിറം ചാര്‍ത്തിയ രൂപം-
കണ്ട് പുതുവര്‍ഷം പിറക്കുമ്പൊള്‍ നിന്നെ
പിരിയില്ലെന്ന് ഹൃദയം .....
കണ്ണേ ..... കണിപൂത്ത് നിന്ന പുലരിയില്‍
നാം ഒരുമിച്ച് തീര്‍ത്ത വിളക്ക് , ചെര്‍ന്നിരുന്ന നിമിഷം
ഒരെ പ്രാര്‍ത്ഥന , നെറ്റിത്തടത്തിലെ ഭസ്മം , മിഴിയുറ്റിയ തുള്ളി ...
ഇനിയുമൊരായിരം കണിപൂക്കളാല്‍ നമ്മുടെ പ്രണയയാത്ര ..

5 comments:

  1. അവന്റെ ആദ്യ വിഷുക്കൈനീട്ടം ... പ്രണയപൂർവ്വം ഹൃദയത്തോട് ചേർക്കുന്നു

    ReplyDelete
  2. നീയില്ല എങ്കില്‍ , നീ നിറഞ്ഞില്ലെങ്കില്‍ ........
    എന്നുമെന്നും കണി കണ്ടുണരാന്‍ നീ
    അരികത്തണയും നാള്‍ കാത്തിരിക്കുമെന്‍ മാനസ്സം ..!

    ReplyDelete
  3. അവനില്‍ ചേര്‍ന്ന് , എന്നും വിഷുകണി പൊലെ
    നിറയട്ടെ മനം .. സ്നേഹാശംസകള്‍ ..

    ReplyDelete
  4. കൊന്നപൂക്കളുടെ ചാരുതയോടെ ,

    കണ്ണന്റെ കാരുണ്യമായി,

    നന്മയുടെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete
  5. നിന്നേ പിരിയാതെ, നിന്‍റെ കണ്ണുകളെ നിറയ്ക്കാതെ ഇനിയുമൊരായിരം കണിപ്പൂക്കള്‍ കണ്ടു കൊണ്ടൊരു യാത്ര!!! ജീവിതയാത്ര!!!
    പുതുവര്‍ഷപ്പുലരികളില്‍ നന്മകള്‍ നേര്‍ന്നു കൊണ്ട്...
    ആശംസകള്‍ ....

    ReplyDelete