ശുക്ലപക്ഷത്തിൽ നിറഞ്ഞും, കൃഷ്ണപക്ഷത്തിൽ വരണ്ടും “നിള” പോലെ ഞങ്ങൾ, കാണാക്കനിക്കായി ഈ പേരിട്ട്, പ്രതീക്ഷയോടെ കാലത്തോട് കേഴുന്ന ഞങ്ങളിലെ പ്രണയം.
Thursday, 23 May 2013
Monday, 15 April 2013
വിഷുകൈനീട്ടം .....
നിറപൗര്ണമിയില് , കണിയൊരുക്കങ്ങളില്
നിന്റെ മിഴിത്തടം ഇനി നിറയില്ലെന്ന വാക്ക് ....!
നി പ്രണയിച്ച കണ്ണന്റെ, നിറം ചാര്‍ത്തിയ രൂപം-
കണ്ട് പുതുവര്‍ഷം പിറക്കുമ്പൊള്‍ നിന്നെ
പിരിയില്ലെന്ന് ഹൃദയം .....
കണ്ണേ ..... കണിപൂത്ത് നിന്ന പുലരിയില്‍
നാം ഒരുമിച്ച് തീര്‍ത്ത വിളക്ക് , ചെര്ന്നിരുന്ന നിമിഷം
ഒരെ പ്രാര്‍ത്ഥന , നെറ്റിത്തടത്തിലെ ഭസ്മം , മിഴിയുറ്റിയ തുള്ളി ...
ഇനിയുമൊരായിരം കണിപൂക്കളാല് നമ്മുടെ പ്രണയയാത്ര ..
Wednesday, 10 April 2013
Tuesday, 2 April 2013
ജന്മദിനാശംസകൾ
ജന്മദിനാശംസകൾ |
പ്രിയനെ
അവഗണനയുടെ പുതപ്പിൽ മൂടി കരഞ്ഞുറങ്ങുമ്പോൾ എന്നും കാണുമായിരുന്നു ഞാൻ എന്നെ മാറോട് ചേർത്ത് പ്രണയത്തിന്റെയും കാമത്തിന്റെയും അപരിചിത വഴികളിലൂടെ പറന്നു നടക്കുന്ന ഒരു ദേവകിന്നരനെ.
കാലം സമയം തീർത്ത മതിലിന്നപ്പുറത്തു നിന്നും നിൻ കൈകൾ നീണ്ടപ്പോൾ കരുതിയതെ ഇല്ല , കാലതിവർത്തിയാം പ്രണയമാണ് നീയെന്ന്.
എന്റെ ജീവനിൽ ആശ്ചര്യമായി എത്തി അലിഞ്ഞുചേർന്ന് പുനർജ്ജനി തന്ന നിനക്ക് ഞാൻ എന്ത് തന്നലാണ് മതിയാവുക? ഏതു വരികളിൽ പകർത്താനാണ് എൻറെ സ്നേഹം, നന്ദി?
ആദ്യ ജന്മദിനത്തിൽ ... പുകമണം മാഞ്ഞ(?) ചുണ്ടിലൊരു ചക്കരയുമ്മ :)
Labels:
03/04/13: 00:00
ഞാന്‍ മീര.
അവനിൽ പിറന്ന മീര
ദ്വാപരയുഗത്തിലെപ്പൊഴോ ഹൃത്തിലേറ്റിയ
മോഹാംശങ്ങളേ പല വാക്കിന്റെ ഖഡ്ഗമാലേ
നിണം നീട്ടി ഇന്നിലേക്ക് തെറുപ്പിച്ച്
പേരു നല്കി , തിരിഞ്ഞ് നടപ്പത് നീയേ .. കണ്ണാ ....... ഞാന്‍ മീര ...!
ഒരൊറ്റ മിഴിയനക്കം
കോലകുഴലിന്റെ മധുരാരവം
തുളസികതിര്മണമോടൊരാലിംഗനം ....
കണ്ണാ .... നീ നല്‍കാത്തത് തന്നെയെന്റെ മോഹവും ..!
*****
അവളിൽ പിറന്ന മീര
ഗതകാലം പേക്കിനാവായി പോലും എന്നിലില്ലെങ്കിലും മീരേ
സപത്നിയാം നീ അറിയുക നമ്മിലെ സാമ്യാന്തരം.
നീ ഉപേക്ഷിച്ച സൗഭാഗ്യങ്ങൾ
ഞാൻ ഉപേക്ഷിച്ച തീപെയ്ത ദിനങ്ങൾ ..
നമ്മുടെ പ്രണയം നുരഞ്ഞ മാറിൽ ആഞ്ഞു കൊത്തിയ പാതാളനാഗങ്ങൾ
നീ ഈരേഴുലകത്തും പുകൾപെറ്റ അനശ്വര മീര
ഞാൻ കണ്ണനായി പിറന്ന അവൻ മാത്രമറിഞ്ഞ നശ്വര മീര
Labels:
03/04/13; 00:01
Location:
Asia
Subscribe to:
Posts (Atom)